റേഷന്‍ ഇല്ലെങ്കില്‍ അടുത്തമാസം വരെ സഹിക്കും; കേന്ദ്രനയത്തിനെതിരെ ഫിബ്രുവരി 18ന് ഇടതിന്റെ രാജ് ഭവന്‍ മാര്‍ച്ച്

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് നിലവിലെ റേഷന്‍ പ്രതിസന്ധിക്ക് കാരണമെന്നും അനാസ്ഥയില്‍ പ്രതിഷേധിച്ച് പ്രചരണം നടത്താനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. ഫെബ്രുവരി 18ന് രാജ് ഭവനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും.ഇന്ന് എ കെ ജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
എല്‍ഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭത്തിന് ഇടത് മുന്നണി ഒരുങ്ങുന്നത്. രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നു . എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളൊന്നും ചെയ്യാതെ പലകാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടിവാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സിപിഎം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ചക്കെടുത്തില്ല.
https://www.facebook.com/Malayalivartha


























