ബംഗ്ലാദേശ് പിടിച്ചെടുത്ത് ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കും, അത് വഴി ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആക്രമണം; ഐഎസ് പദ്ധതികള്‍ ഞെട്ടിപ്പിക്കുന്നത്

ആദ്യം ബംഗ്ലാദേശ് പിടിച്ചെടുത്ത് അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക, പിന്നീട് അയല്‍ രാജ്യങ്ങളിലേക്കും കടക്കുക എന്നതാണ് ഭീകരവാദികളുടെ ലക്ഷ്യമെന്നും ഐ എസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദിനുമായി ചേര്‍ന്നാണ് ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.
കഴിഞ്ഞ ജൂലൈയില്‍ പശ്ചിമ ബംഗാളിലെ ബുര്‍ദ്വാനില്‍ പിടിയിലായ ജെഎംബി ഭീകരന്‍ മുഹമ്മദ് മൊസിയുദീന്‍ അലിയാസ് മൂസയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതി തയാറാക്കുന്നത്.
https://www.facebook.com/Malayalivartha


























