മുന്‍ പുതുച്ചേരി സ്പീക്കറെ ആറംഗ സംഘം വെട്ടിക്കൊന്നു; നാടന്‍ ബോംബ് എറിഞ്ഞ ശേഷം ആക്രമണം

മുന്‍ പുതുച്ചേരി സ്പീക്കര്‍ വി.എം.സി ശിവകുമാറിനെ ആറംഗ സംഘം വെട്ടിക്കൊന്നു. ചൊവ്വാഴ്ച നെരാവിയിലെ കരായിക്കലില്‍ നിര്‍മ്മാണം നടന്നുവരുന്ന ഒരു ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ശിവകുമാറിനു നേരെ നാടന്‍ ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ശിവകുമാറിന്റെ ഗണ്‍മാനില്‍നിന്നും അക്രമി സംഘം തോക്ക് തട്ടിയെടുക്കുകയും ചെയ്തു. 67കാരനായ ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
1996 മുതല്‍ 2000 വരെ പുതുച്ചേരി നിയമസഭയിലെ സ്പീക്കറായിരുന്നു ശിവകുമാര്‍. നാലു തവണ ഡിഎംകെ ടിക്കറ്റില്‍ എഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശിവകുമാര്‍ ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























