ഓണ്‍ലൈനിലൂടെ എല്‍പിജി ബുക്കുചെയ്യുന്നവര്‍ക്ക് 5 രൂപ ഇളവ്

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി പാചകവാതക സിലിണ്ടര്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തവര്‍ക്ക് അഞ്ചു ശതമാനം ഇളവു ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പ്രെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് ഡിസ്‌കൗണ്ട് നല്കുന്നത്. ഡിസ്‌കൗണ്ട് ലഭിക്കാന്‍ സിലിണ്ടര്‍ ബുക്ക് ചെയ്ത് ഓണ്‍ലൈനായി പണമടയ്ക്കണം. ഡിസ്‌കൗണ്ട് തുക കസ്റ്റമറുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. കറന്‍സിരഹിത പണമിടപാടിലൂടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് 0.75 ശതമാനം ഇളവു നല്‍കാന്‍ എണ്ണകമ്പനികളോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha


























