പാകിസ്ഥാനെതിരെയുള്ള അടുത്ത മിന്നലാക്രമണം വ്യത്യസ്തമായിരിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

പാകിസ്ഥാനെതിരെയുള്ള അടുത്ത മിന്നലാക്രമണം വ്യത്യസ്തമായിരിക്കുമെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഒരു ദേശിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മിരില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് (മിന്നലാക്രമണം) നമ്മള്‍ നടത്തി. എന്നാല്‍ ഇനിയും അത്തരത്തില്‍ ഒരു ആക്രമണം നടത്തേണ്ടിവരികയാണെങ്കില്‍ അത് നടപ്പാക്കുന്ന രീതി വ്യത്യസ്തമായിരിക്കും.
ഇക്കാര്യത്തില്‍ ശത്രുവിനെ അമ്പരപ്പിക്കുന്നതായിരിക്കും തങ്ങളുടെ രീതി. കശ്മിരിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും കരസേനാ മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha


























