ബംഗളുരുവില്‍ അഴിഞ്ഞാടിയ ആണുങ്ങളുടെ കൂടുതല്‍ പീഡനങ്ങള്‍ പുറത്ത്

ഓട്ടോയില്‍ വന്നിറങ്ങിയ യുവതിയെ സ്‌കൂട്ടര്‍ കൊണ്ട് റോഡില്‍ തടഞ്ഞു നിര്‍ത്തി കയറിപിടിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. പുതുവര്‍ഷം ആകുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് കമ്മനഹള്ളി അഞ്ചാം മെയിന്‍ സ്ട്രീറ്റിലാണ് സംഭവം. വീടിനടുത്തു ഓട്ടോയില്‍ നിന്ന് ഇറങ്ങി നടക്കുവായിരുന്ന യുവതിക്ക് മുന്നില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേര് തടഞ്ഞു നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ഒരു യുവാവ് യുവതിയെ അപ്രതീക്ഷിതമായി കടന്നു പിടിച്ചതോടെ അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ചു സ്‌കൂട്ടറില്‍ ഇരിക്കുന്ന മറ്റെ സുഹൃത്തിനടുത്തേക്കു വലിച്ചു കൊണ്ട് പോകുന്നതായി വീഡിയോവില്‍ കാണാന്‍ സാധിക്കും. അവസാനം വലിച്ചു എറിയപ്പെട്ട യുവതി നിലത്തു വീഴുകയും അക്രമികള്‍ സ്‌കൂട്ടറില്‍ കയറി പോവുകയും ചെയ്തു. ബംഗളുരുവിലെ കമ്മനഹള്ളിയില്‍ തന്നെയുള്ള യുവതിയാണ് പീഡന ശ്രമത്തിനു ഇരയായതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























