ഇരുപത്തിയൊന്നുകാരിയെ ഫേസ്ബുക്ക് സുഹൃത്ത് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

ഇരുപത്തിയൊന്നുകാരിയെ ഫേസ്ബുക്ക് സുഹൃത്ത് ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപണം. പ്രതി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്.
പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. നിഷാന്ത് മല്ലിക് എന്നയാള്‍ക്കെതിരെയാണ് കേസ്.
സാകെതില്‍ വെച്ചാണ് മല്ലികിനെ യുവതി കണ്ടുമുട്ടിയത്. തുടര്‍ന്ന് ഫരീദാബാദിലേയ്ക്ക് അയാളുടെ കാറില്‍ യാത്ര ചെയ്തു. ഫരിദാബാദിലെ സെക്ടര്‍ 46ലുള്ള ഫ്‌ലാറ്റിലെത്തിയപ്പോള്‍ മല്ലിക് തനിക്ക് കുടിക്കാന്‍ പാനീയം നല്‍കിയെന്നും താന്‍ ബോധശൂന്യയായതോടെ അയാള്‍ തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.
വിവരം പുറത്തുപറഞ്ഞാല്‍ പീഡന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡുചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പ്രതി ഒളിവിലാണ്.
https://www.facebook.com/Malayalivartha


























