യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം; അസാധു നോട്ടുകള്‍ മാറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന്

അസാധു നോട്ടുകള്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍ബിഐ ഓഫീസിന് മുന്നില്‍ യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം. ഡല്‍ഹി ആര്‍.ബി.ഐ റീജിയണല്‍ ഓഫീസിന് മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം.
കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ ഇവരെ ഓഫീസിന് മുന്നില്‍ കാവല്‍ക്കാര്‍ തടഞ്ഞു. പണം മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവരെ ഓഫിസിന് ഉള്ളിലേയ്ക്ക് കടക്കാന്‍ അനുവദിച്ചില്ല.
പിന്‍മാറാന്‍ കൂട്ടാകാതിരുന്നതോടെ കാവല്‍ക്കാര്‍ യുവതിയെ ബലമായി പിടിച്ച് ഗേറ്റിന് പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.
https://www.facebook.com/Malayalivartha


























