കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നു ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നു ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും. ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ബിപിന്‍ റാവത്ത് കാശ്മീരിലെത്തുന്നത്. അതിര്‍ത്തിയിലെ സാഹചര്യങ്ങളെകുറിച്ച് സൈനികരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
നിയന്ത്രണരേഖയിലെ ഭീകര താവളങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അനിവാര്യമെന്നു തോന്നുന്ന പക്ഷം നിയന്ത്രണരേഖയില്‍ വീണ്ടും മിന്നലാക്രമണം നടത്തും. മിന്നാലാക്രമണത്തിന്റെ ലക്ഷ്യം തന്നെ മുന്നറിയിപ്പു നല്‍കുകയെന്നതാണെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























