ബെംഗലൂരു സംഭവം: മനുഷ്യനില്‍ നിന്നും ഭീകരസത്വമായി മാറിയെന്ന പ്രതികരണവുമായി അക്ഷയ് കുമാര്‍

ബെംഗലൂരു സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി അക്ഷയ് കുമാര്‍ രംഗത്ത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം അവധി ചെലവഴിക്കുന്നതിനായി നടത്തിയ വിദേശയാത്രയ്ക്ക് ശേഷം തിരികെ എത്തുമ്പോഴാണ് ഇത്തരമൊരു വാര്‍ത്തയും ദൃശ്യവും കണ്ടത്. ഇതോടെ നാം മനുഷ്യനില്‍ നിന്നും ഭീകരസത്വമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മൃഗവുമായി പോലും ഇവരെ ഉപമിക്കാന്‍ സാധിക്കില്ലെന്നും അവര്‍ ഇതിലും മികച്ചതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്തരം പ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ വേഷത്തെ കുറ്റം പറയുന്നതും ശരിയല്ലെന്നും അദ്ദേഹം തന്റെ വീഡിയോ കുറിപ്പില്‍ പറയുന്നു.
ബോളീവുഡ് സൂപ്പര്‍താരം ആമിര്‍ഖാന് തൊട്ടുപിന്നാലെ മറ്റൊരു ബോളിവുഡ് താരം ബെംഗലൂരു സംഭവത്തില്‍ പ്രതികരിക്കുന്നത്. പുതുവര്‍ഷ രാത്രിയില്‍ ബെംഗലൂരു നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി നിരവധി സ്ത്രീകളാണ് അപമാനിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























