കാമുകിയ്ക്ക് മുമ്പില്‍ മരണം അഭിനയിച്ച യുവാവ് മരിച്ചു

കാമുകിക്ക് മിമ്പില്‍ ആളാവാന്‍ നോക്കി, പക്ഷേ പിന്നെ ആളാവാന്‍ ആളുണ്ടായില്ലെന്ന് മാത്രം. മുംബൈയിലാണ് സംഭവം നടന്നത്. വൈകീട്ട് ക്ലാസ് കഴിഞ്ഞ ശേഷം ടെറസിന്‌റെ മുകളില്‍ ഇരുന്ന് കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു കാമുകനും കാമുകിയും. 21 വയസ്സുള്ള മാനേജ്‌മെന്‌റ് വിദ്യാര്‍ത്ഥിയാണ് കാമുകന്. കാമുകന്‍ തമാശയ്ക്ക് കാമുകിയോട് പറഞ്ഞു 'നിനക്കായി മരിക്കാന്‍ പോലും തയ്യാറാണെന്ന് '. എങ്കില്‍ കാണട്ടെ എന്നായി കാമുകി.
കാമുകിയുടെ മറുപടി കേട്ടതും തന്‌റെ ആത്മാര്‍ത്ഥത തെളിയിക്കാനായി യുവാവ് ചെയ്തതെന്തെന്നോ, മുറിയില്‍ ചെന്ന് സ്റ്റൂള്‍ എടുത്ത് ഷാള്‍ കൊണ്ട് കെട്ടുണ്ടാക്കി സീലിംഗ് ഫാനില്‍ ഇട്ടു. യുവാവ് തമാശ കാണിയ്ക്കുകയല്ലെ എന്ന് കരുതി കാമുകി ഇതെല്ലാം കണ്ട് ചിരിച്ച് നിന്നു.
കാമുകിയെ പറ്റിയ്ക്കാനായി സ്റ്റൂളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്നു യുവാവ്. പക്ഷേ അബദ്ധവശാല്‍ സ്റ്റൂള്‍ മറിഞ്ഞു. യുവാവ് ശ്വാസം കിട്ടാതെ പിടിയുന്നത് കണ്ട് പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് യുവാവിനെ താഴെ ഇറക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍ അത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് യുവാവിന്‌റെ രക്ഷിതാക്കള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് മുംബൈ പൊലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha


























