തുടക്കം ബലാത്സംഗത്തില്‍; പിന്നെ ജയില്‍ ശിക്ഷ; ഒടുവില്‍ ഇരയായ യുവതിയുമായി എട്ട് വര്‍ഷത്തിന് ശേഷം വിവാഹം

ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതി എട്ട് വര്‍ഷത്തിന് ശേഷം വിവാഹം കഴിച്ചു. പുരുലിയ ജയില്‍ വളപ്പില്‍ വച്ച് ബുധനാഴ്ചയായിരുന്നു വിവാഹം. വിചാരണ കോടതിയുടെ അനുമതിയോടെയാണ് വിവാഹം നടത്തിയത്.
പ്രതിയായ യുവാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് പുരുലിയ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. മനോജ് ബൗരി എന്ന 30കാരനാണ് താന്‍ പീഡിപ്പിച്ച യുവതിയെ വിവാഹം കഴിച്ചത്. ബൗരിയില്‍ യുവതിക്ക് ഒരു കുട്ടിയുണ്ട്. ഗര്‍ഭിണിയായ ശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് യുവതി പീഡനക്കേസ് നല്‍കിയത്.
https://www.facebook.com/Malayalivartha


























