കനത്തമൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വീണ്ടും റെയില്‍ ഗതാഗതം താറുമാറായി. 70 ഓളം ട്രെയിനുകളാണ് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയോടുന്നത്. 23 സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























