ഡല്‍ഹി സര്‍വകലാശാല വനിതാ പ്രഫസര്‍ക്കു നേരെ ആക്രമണം

ഡല്‍ഹി സര്‍വകലാശാല വനിതാ പ്രഫസര്‍ക്കു നേരെ കൈയേറ്റം. രാജ്യതലസ്ഥാനത്ത് പട്ടാപ്പകലായിരുന്നു സംഭവം. ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ച കവര്‍ച്ചക്കാരന്‍ പ്രഫസറെ മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു. ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രാധിക മേനോനാണ് അക്രമം നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാറിലായിരുന്നു ആക്രമണം ഉണ്ടായത്. രാധിക കാറിലേക്ക് കയറുമ്പോള്‍ ബൈക്കിലെത്തിയ അക്രമി ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിച്ചതോടെ ഇവരെ വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകൂട്ടിയെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്ന് രാധിക പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























