രാജ്യത്തെ രക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

രാജ്യത്തെ രക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് അതിന് കഴിയുകയില്ല.
അദ്വാനിയുമായോ രാജ്‌നാഥ് സിങുമായോ ജെയ്റ്റ്‌ലിയുമായോ തനിക്ക് പ്രശ്‌നങ്ങളില്ല. അടുത്ത രണ്ട് വര്‍ഷത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ താന്‍ അനുകൂലിക്കുന്നതായും അവര്‍ പറഞ്ഞു. ബംഗാളില്‍ നോട്ട് നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട് ബാധിച്ചതായും 81.5 ലക്ഷം പേര്‍ക്ക് ഇത് മൂലം തൊഴില്‍ നഷ്ടപ്പെട്ടതായും മമത പറഞ്ഞു. ഇനിയും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പശ്ചിമബംഗാള്‍ ക്ഷാമത്തിലേക്ക് നീങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























