ലൈംഗീക പീഡനത്തെ ചെറുത്തതിന് സൂപ്പര്‍വൈസര്‍ സഹപ്രവര്‍ത്തകയുടെ കഴുത്തറുത്ത് റോഡില്‍ തള്ളി

ലൈംഗീകമായി പീഡിപ്പിക്കുന്ന ശ്രമത്തെ ചെറുത്ത ഇരുപതുകാരിയുടെ കഴുത്തറുത്തു. തെലങ്കാനയിലെ നഗര്‍കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. സഹപ്രവര്‍ത്തകനായ സൂപ്പര്‍ വൈസറാണ് യുവതിയുടെ കഴുത്ത് അറുത്തത്. പ്രതിയായ ഡി നരേഷ് ഒളിവിലാണ്. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരാണ് യുവതിയും പ്രതിയും.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒരു സുഹൃത്തിനെ കാണാനുണ്ടെന്നും തനിക്കൊപ്പം വരാനും ആവശ്യപ്പെട്ട് യുവതിയെ പ്രതി ഒപ്പം കൂട്ടുകയായിരുന്നു. പോകുന്ന വഴിക്കായിരുന്നു പീഡന ശ്രമം. തുടര്‍ന്ന് പ്രതി യുവതിയുടെ കഴുത്തറുത്ത് റോഡില്‍ തള്ളി. വഴിയാത്രക്കാരാണ് രക്തം വാര്‍ന്നൊലിക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha


























