ഐആര്‍സിടിസി പുതിയ ആപ്ലിക്കേഷനുമായി രംഗത്ത്

ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ പുതിയ ആപ്ലിക്കേഷനുമായി ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). നിലവിലുള്ള ആപ്ലിക്കേഷന്റെ വേഗം പോരെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് പുതിയ ആപ്ലിക്കേഷനുമായി റെയില്‍വേ രംഗത്തെത്തുന്നത്. അടുത്ത ആഴ്ച ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയേക്കും.
പുതിയ ആപ്ലിക്കേഷനില്‍ മുമ്പുള്ളതിനേക്കാള്‍ ധാരാളം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണു സൂചന.
https://www.facebook.com/Malayalivartha


























