മരമനുഷ്യന്റെ കൈകളിലെ ചില്ലകള്‍ മുറിച്ചു മാറ്റി; ഇനി തന്റെ കുഞ്ഞിനെ വാരിയെടുത്ത് കവിളില്‍ ഒരു നുള്ളും കൊടുക്കാം

ചെടികളിലെ ചില്ലകള്‍ പോലെയായിരുന്നു അബ്ദുള്‍ ബജന്‍ദാര്‍ എന്ന ബംാദേശ് യുവാവിന്റെ കൈകള്‍. കാലുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ പോലെയും. കൈളിലെ കുഞ്ഞു ശിഖരങ്ങളും കാലുകളിലെ ചെറിയ വേരുകളും വളര്‍ന്നു വലുതായതോടെ ആയാള്‍ ഒരു മനുഷ്യമരമായി മാറി. ട്രീമാന്‍ ഡിസീസ് എന്നറിയപ്പെടുന്ന അപൂര്‍വ്വരോഗം ബാധിച്ച ഇയാള്‍ക്കു സാധാരണ ജീവിതം സാധ്യമാകുമായിരുന്നില്ല. അതിസങ്കീര്‍ണ്ണമായ 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അബുദുളിനെ സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ്. ധാക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് അപൂര്‍വ്വശസ്ത്രക്രിയ നടന്നത്.
ലോകത്തില്‍ ഇന്നുവരെ ഈ രോഗം നാലുപേര്‍ക്കു മാത്രമാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരങ്ങളുടെതു പോലെ കൈകാലുകളിലെ അഗ്രഭാഗം വളര്‍ന്നു വിരൂപമാകുന്നതിനാല്‍ ഇതു ട്രീമാന്‍ ഡിസിസ് എന്നറിയപ്പെടുന്നു. ചരിത്രത്തിലാദ്യമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ ശസ്ത്രക്രീയയിലൂടെ സുഖപ്പെടുന്നത്. റിക്ഷ ഡ്രൈവറായിരുന്ന ഇയാള്‍ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു.
https://www.facebook.com/Malayalivartha


























