മയക്കുമരുന്ന് അത്ര പോര; പകരം പാമ്പിന്‍ വിഷം! ആശുപത്രിയിലെത്തപ്പെട്ട യുവാവിന്റെ തുപ്പല്‍ പോലും വിഷമെന്ന് ഡോക്ടര്‍മാര്‍

മയക്കുമരുന്നില്‍ നിന്നും ആവശ്യമായ ഉന്മാദം കിട്ടാതെ വന്നപ്പോള്‍ പാമ്പിന്‍ വിഷം സേവിച്ച് രക്തം പോലും വിഷമായി മാറിയ യുവാവ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇയാളുടെ തുപ്പല്‍ പോലും വിഷമയമാണെന്നും മറ്റുള്ളവര്‍ക്ക് മാരകമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാദിപൂര്‍ സ്വദേശിയായ യുവാവിനെയാണ് കുടുംബാംഗങ്ങള്‍ ചികില്‍സയ്ക്കായി ആര്‍ എം എല്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മുതലാണിയാള്‍ പാമ്പിന്‍ വിഷത്തില്‍ അഭയം പ്രാപിച്ചത്. ഡ്രമ്മര്‍ ആയ യുവാവ് കൗമാരകാലം മുതലേ മയക്കുമരുന്ന് സേവിക്കാന്‍ തുടങ്ങിയിരുന്നു.
സുഹൃത്തുക്കളില്‍ പലരും കഞ്ചാവും ഹെറോയിനും കറുപ്പും പതിവാക്കിയപ്പോള്‍ താനും മാര്‍ക്കറ്റില്‍ ലഭ്യമായ മയക്കുമരുന്നുകള്‍ എല്ലാം ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ കാലക്രമേണ ഇവയ്ക്ക് ഉന്മാദം നല്‍കാനാകാതെ വന്നപ്പോള്‍ താന്‍ പാമ്പിന്‍ വിഷം പരീക്ഷിക്കുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു.
പാമ്പിന്‍ വിഷം സേവിച്ചാല്‍ 24 മുതല്‍ 30 മണിക്കൂര്‍ വരെ ഉന്മാദം ലഭിക്കും. ചെറിയ പാക്കറ്റുകളിലായാണ് ഈ വിഷം ലഭിക്കുന്നത്. ഒരു പാക്കറ്റിന് മൂവായിരം മുതല്‍ നാലായിരം വരെയാണ് വില. തന്റെ ഔദ്യോഗീക ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇതുപോലൊന്ന് ശ്രദ്ധയില്‌പെടുന്നതെന്ന് ആര്‍ എം എല്‍ ആശുപത്രിയിലെ പ്രമുഖ ഡോക്ടറായ സ്മിത ദേശ്പാണ്ഡെ പറയുന്നത്.
https://www.facebook.com/Malayalivartha


























