യോഗ്യരാണെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി തന്നെ സീറ്റു നല്‍കും, ബന്ധുക്കള്‍ക്കും മക്കള്‍ക്കും സീറ്റിനായി സമ്മര്‍ദം ചെലുത്തരുതെന്നു മോഡി

ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്കു തെരഞ്ഞെടുപ്പു സീറ്റ് ലഭ്യമാക്കാന്‍ പാര്‍ട്ടിക്കുമേല്‍ സമ്മര്‍ദം ചെലുത്തരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധുക്കള്‍, സഹോദരങ്ങള്‍, മരുമക്കള്‍, മക്കള്‍ തുടങ്ങിയവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തരുത്. യോഗ്യരാണെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി തന്നെ അവര്‍ക്കു സീറ്റു നല്‍കും. എല്ലാവരും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിച്ച് അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha


























