കാര്‍ ഇടിച്ചുകയറി ലക്‌നൗവില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; ആറു പേര്‍ക്കു പരുക്ക്

നൈറ്റ് ഷെല്‍ട്ടറിലേക്ക് കാര്‍ ഇടിച്ചുകയറി നാലു തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരുക്കേറ്റു. മധ്യ ലക്‌നൗവിലെ ദലീല്‍ബാഗ് മേഖലയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണു സംഭവം. കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് ആരോപണം. 35 തൊഴിലാളികളാണ് ഇവിടെ കിടന്ന് ഉറങ്ങിയത്.
ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്ക് ജില്ലയില്‍നിന്നുള്ള ദിവസവേതനക്കാരാണ് കൊല്ലപ്പെട്ട നാലുപേരും. ഗുരുതര പരുക്കേറ്റ ആറുപേരെയും ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാറിലുണ്ടായിരുന്നു രണ്ടുപേരും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നൈറ്റ് ഷെല്‍ട്ടറില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവര്‍ ഇവരെ പിടികൂടുകയായിരുന്നു.
ഇതില്‍ ഒരാള്‍ പ്രദേശത്തെ രാഷ്ട്രീയക്കാരന്റെ മകനാണെന്നാണു സൂചന. മറ്റേയാള്‍ വ്യവസായിയുടെ മകനും. ഇരുവരും അപകടമുണ്ടായ സമയത്തു മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























