കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസിന്റെ സ്‌റ്റോര്‍ റൂമില്‍ നിന്നും മോഷണം പോയി

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായികൊണ്ടുവന്ന കസ്റ്റംസ് പിടിച്ച എട്ടരക്കിലോ സ്വര്‍ണം കസ്റ്റംസിന്റെ സ്‌റ്റോര്‍ റൂമില്‍ നിന്നൂം മോഷണം പോയതായി സ്ഥിരീകരിച്ചു. സ്വര്‍ണം കട്ടികളായും ആഭരണങ്ങളുമായിട്ടാണ് സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് അധികൃതരുടെ പരാതി പ്രകാരം സിബിഐ കേസെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരം മഞ്ഞ നിറത്തിലുള്ള ലോഹം വച്ചിട്ടുള്ളതിനാല്‍ വിമാനത്തവളവുമായി അടുത്ത് ബന്ധമുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പത്തു പായ്ക്കറ്റുകളിലായി രണ്ടുകോടി വിലമതിക്കുന്ന സ്വര്‍ണമായിരുന്നു സൂക്ഷിച്ചിരുന്നത്. ദില്ലി പോലീസില്‍ ആദ്യം പരാതി നല്‍കിയെങ്കിലും പിന്നീട് ധന മന്ത്രാലയം ഇടപെട്ട കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























