മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ വില വെറും ഒരു ലക്ഷം രൂപ

കുന്താപുരത്ത് മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ശേഖര്‍ പൂജാരി നാഗമ്മ ദമ്ബതികളാണ് മകളെ ബാങ്ക് ഉദ്യോഗസ്ഥനായ മൊഗേരയിലെ ശ്രീധര്‍ പൂജാരിക്ക് വിറ്റത്. അതേസമയം ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്നാണ് ശേഖര്‍ പൂജാരിയും ഭാര്യയും പറയുന്നത്. ഡിസംബര്‍ 23നാണ് നാഗമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്‍ ഇവര്‍ വീട്ടിലെത്തിയിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 26ന് കുഞ്ഞിനെ വില്‍പന നടത്തിയതായി വ്യക്തമായത്. വില്‍പന നടത്തിയ പെണ്‍കുഞ്ഞിന് പുറമെ ശേഖറിനും ഭാര്യക്കും അഞ്ച് മക്കള്‍ കൂടിയുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോള്‍.
https://www.facebook.com/Malayalivartha


























