മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനരയാക്കി

പുതു വര്‍ഷദിനത്തില്‍ തെലങ്കാനയില്‍ മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ 57കാരനും രണ്ട് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് നഗ്‌നനൃത്തം ചെയ്യിപ്പിക്കുകയും ഇത് വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു അക്രമികള്‍.
രാമദുഗു മണ്ഡലിലെ ഗോപാല്‍റാവുപേട്ട് ഗ്രാമത്തിലാണ് ക്രൂരസംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികളായ തഡഗോണ്ട രാജയ്യ(57), തഡഗോണ്ട ലക്ഷ്മണ്‍(19), തഡകോണ്ട രാകേഷ്(18) എന്നിവരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. രാജയ്യയും ലക്ഷ്മണനും പിടിയിലായി. ഒളിവില്‍ പോയ രാകേഷിനായുള്ള തെരച്ചിലിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























