ഓംപുരിയുടെ മരണത്തില്‍ ദുരൂഹത ; പോലീസ് കേസെടുത്തു

സംശയം നീക്കാന്‍ പോലീസ് ഉറച്ച് രംഗത്ത്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ ഓംപുരിയുടെ മരണത്തില്‍ ദുരൂഹത. കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അജ്ഞാതം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണ് സംശയങ്ങള്‍ സൃഷ്ടിച്ചത്. തലയുടെ ഇടതുഭാഗത്ത് ഒരു ചെറിയ മുറിവുണ്ടായിരുന്നതും സംശയങ്ങള്‍ക്ക് കാരണമായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വീണപ്പോള്‍ തറയില്‍ തലയിടിച്ച് മുറിവുണ്ടായതാകാനാണ് സാധ്യത. മുംബൈ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓംപുരിയുടെ മരണാനന്തരകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും നാസിക്കിലാണ്. തിരിച്ചെത്തിയാല്‍ അവരെ ചോദ്യം ചെയ്യും. കാര്‍ െ്രെഡവറെയും വീട്ടു ജോലിക്കാരെയും പോലീസ് ചോദ്യം ചെയ്തു. സംശയാസ്പദമായി ഒന്നുമില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുന്നു എന്ന് മാത്രമേയുള്ളൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha


























