ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. മൂന്നു പേര്‍ കൊല്ലപ്പെട്ടു. സേനയുടെ അഖ്‌നൂര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രദേശം സൈന്യം പൂര്‍ണമായി വളഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം. നിയന്ത്രണ രേഖ കടന്ന രണ്ട് ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഗ്രനേഡുകള്‍ ക്യാമ്പിന് നേര്‍ക്ക് എറിഞ്ഞ ശേഷമായിരുന്നു വെടിവെപ്പ്.
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തുള്ള റോഡുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായുള്ള ബോര്‍ഡര്‍ റോ!ഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) കീഴിലുള്ള സ്ഥാപനമാണ് ജിആര്‍ഇഎഫ്. നിയന്ത്രണരേഖയില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരെയാണ് ജിആര്‍ഇഎഫ് സ്ഥിതിചെയ്യുന്നത്.
https://www.facebook.com/Malayalivartha


























