നവ്‌ജ്യോത് സിംഗ് സിദ്ധു ഇന്ന് കോണ്‍ഗ്രസില്‍ ചേരും; പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധു ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഭാര്യ നവ്‌ജ്യോത് കൗറിന്റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് സിദ്ധു മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നവ്‌ജ്യോത് കൗര്‍ സിദ്ധുവിന് പിന്നാലെയാണ് സിദ്ധുവും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പാളയത്തിലെത്തുന്നത്. അമൃത്സര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിദ്ധു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയില്‍ നിന്ന് രാജിവച്ച് സിദ്ധു , ആവാസ് എ പഞ്ചാബ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. അതിനിടെ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗ് ഇന്ന് ദില്ലിയില്‍ പുറത്തിറക്കും.
https://www.facebook.com/Malayalivartha


























