കല്യാണപ്പന്തല്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങള്‍ക്കൊരുക്കാം; വരുമാനം കൂട്ടാന്‍ തീരുമാനിച്ച് റയില്‍വേ

അപൂര്‍വമായൊരു കല്യാണപ്പന്തല്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് പശ്ചിമ റെയില്‍വേ തരുന്നത്. വ്യത്യസ്തത ആണ് വേണ്ടത് എങ്കില്‍ പശ്ചിമ റെയില്‍വേ അവരുടെ ഒരു പ്ലാറ്റ്‌ഫോം വിവാഹ ചടങ്ങുകള്‍ നടത്തുന്ന ആവശ്യങ്ങള്‍ക്കായി വിട്ടു തരുന്നതാണ്.
സൂറത്തും, നവാപ്പുര്‍ സ്റ്റേഷനുകളുമാണ് ഇതിനായി അവര്‍ കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് റെയില്‍വേ ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. റെയില്‍വേയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുവാനുള്ള പദ്ധതികള്‍ സ്വയം കണ്ടെത്തണമെന്ന റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുന്റെ നിര്‍ദേശത്തിനു പിന്നാലെയാണ് പശ്ചിമ റെയില്‍വേ ഈ വിവാഹ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
സൂറത്ത് റെയില്‍വേയുടെ നാലാമത്തെ പ്ലാറ്റ്‌ഫോമാണ് വിവാഹ റിസപ്ഷനും മറ്റ് ചടങ്ങുകളും നടത്തുന്നതിനായി വിട്ടു നല്‍കുന്നത്. രാജ്യത്തെ എറ്റവും വലുതും എന്നാല്‍ തിരക്കു കുറഞ്ഞ സ്റ്റേഷനും ആയതിനാലാണ് സൂറത്തിനെ ഇതിനായി തിരഞ്ഞെടുക്കപ്പെട്ടതും. പൊതു ചടങ്ങുകള്‍ നടത്തുന്ന ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നും റെയില്‍വേ വ്യത്തങ്ങള്‍ സൂചിപ്പിച്ചു. വിവാഹ സീസണ്‍ സമയത്ത് ഹാളുകള്‍ വാടകയ്ക്ക് ലഭിക്കാതെ വരുമ്‌ബോള്‍ ഇതിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്ന് റെയില്‍വേ വ്യത്തങ്ങള്‍ സൂചിപ്പിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളും ഇതിന്റെ ആവശ്യങ്ങള്‍ക്ക് അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























