മോശം പ്രകടനത്തില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

ലോകത്തിലെ ഏറ്റവും മോശപ്പെട്ട വിമാന കമ്പനി എന്ന ചീത്തപ്പേര് ഇസ്രായേലിന്റെ ഇല്‍ അല്‍ന്. 60 വിമാന കമ്പനികളുള്ള പട്ടികയില്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യയാണ് മൂന്നാമത്. ഐസ്ലാന്‍ഡ് എയറാണ് രണ്ടാം സ്ഥാനത്തുള്ളത്. ആഗോളതലത്തില്‍ വിമാന സര്‍വീസുകള്‍ നിരീക്ഷിക്കുകയും റിപോര്‍ട്ട് തയാറാക്കുകയും ചെയ്യുന്ന ഹംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയായ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ആണ് പട്ടിക തയാറാക്കിയത്.
വിമാനങ്ങളുടെ വൈകല്‍, വിമാനക്കമ്പനി നല്‍കുന്ന സൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അതേസമയം ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ളത് നെതര്‍ലന്‍ഡ് ആസ്ഥാനമായുള്ള കെ എല്‍ എം എയര്‍ലൈന്‍സാണ്. സ്‌പെയിനിന്റെ ഐബീരി, ജപ്പാന്‍ കമ്ബനി ജാല്‍, ഖത്തര്‍ എയര്‍വേസ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.
https://www.facebook.com/Malayalivartha


























