കമല്‍ ഹാസനും വിവാദത്തില്‍; ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന്

ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ നടന്‍ കമല്‍ ഹാസന്‍. ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് താരം അഭിപ്രായപ്പെട്ടു.
തമിഴ്‌നാടിന്റെ പാരമ്പര്യ മത്സര പരിപാടിയാണ് ജല്ലിക്കെട്ട്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് ജല്ലിക്കെട്ട് നടത്തി വരുന്നത്. എന്നാല്‍ മൃഗ സംരക്ഷണ സമിതിയുടെ പരാതിയിന്‍ മേല്‍ 2014 മുതല്‍ സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
ജല്ലിക്കെട്ട് മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ ബിരിയാണിയും നിരോധിക്കണം. ജല്ലിക്കെട്ടിന് മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൃഗങ്ങള്‍ പാചകം ചെയ്യപ്പെടുകയാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























