കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ബന്ദിപ്പോര്‍ ജില്ലയിലെ പാരെ മോഹല്ല ഹാജിന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം അഖ്‌നൂര്‍ സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്‌നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha


























