കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ വിധി ഈ മാസം 18ന്

നടന്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്ന കേസില്‍ ഈ മാസം 18ന് കോടതി വിധി പ്രഖ്യാപിക്കും. ഇരുഭാഗത്തെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് ദലപത് സിങ് രാജ്പുരോഹിത് കേസിന്റെ വിധി പ്രഖ്യാപനം 18ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് അന്തിമവിചാരണ ആരംഭിച്ചത്.
1998ലാണ് ആയുധ നിയമമനുസരിച്ച് സല്‍മാന്‍ ഖാനെതിരെ കേസെടുത്തത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ച് രാജസ്ഥാനിലെ കന്‍കാനി ഗ്രാമത്തില്‍ കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്നതാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാം.
https://www.facebook.com/Malayalivartha


























