ഉത്തര്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നു കുട്ടികളും രണ്ടും സ്ത്രീകളുമാണ് മരിച്ചത്. കെട്ടിടം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
ഗാസിയാബാദിലെ ലോനി മേഖലയിലെ കെട്ടിടമാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ തകര്‍ന്നു വീണത്. ഏകദേശം 12 ആളുകള്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























