ബെംഗളുരുവില്‍ ഓടുന്ന കാറില്‍ 24 കാരി കൂട്ടബലാല്‍സംഗത്തിനിരയായി

യുവതിയെ ഓടുന്ന കാറില്‍ കുട്ടമാനഭംഗത്തിന് ഇരയാക്കി. ബെംഗളുരുവിലെ കൊളാരിലാണ് സംഭവം. ബെംഗളുരുവിലെ കുപ്രശസ്ത മാനഭംഗ ശ്രമത്തിനു യുവതി ഇരയായതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് അടുത്ത സംഭവം.
വഴിയേ നടന്നു പോവുകയായിരുന്ന ഇരുപത്തി നാല്കാരിയായ യുവതിയാണ് മൂന്നു പേര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിനു ശേഷമാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. ഗ്രാമത്തില്‍ നിന്നും പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കാറിനകത്തുവെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.
വാസനം പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























