പരസ്യപലകകളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പരസ്യപലകകളില്‍ നിന്നും നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് ഈ ഉത്തരവ്. ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് നേതാക്കളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം.
എന്നാല്‍ കുടുംബാസുത്രണം, സാമൂഹ്യക്ഷേമം, പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. എന്നാല്‍ അവയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നേതാക്കളുടെ പേരുകളോ പാര്‍ട്ടി ചിഹ്നങ്ങളോ ഉള്‍പ്പെടുന്നുണ്ടെങ്കിലും അവ നീക്കം ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























