സൗരവ് ഗാംഗുലിക്ക് വധഭീഷണി

വധഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പോലീസില്‍ പരാതി നല്‍കി. കൊല്‍ക്കത്തയിലെ തകൂര്‍പുക്കൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഗാംഗുലി പരാതിനല്‍കിയത്. പരാതി സ്വീകരിച്ച് നടപടികള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.
വിഷയം ഞങ്ങള്‍ പഠിച്ചുവരികയാണ്. ആദ്യം ഭീഷണിക്കത്ത് കൃത്രിമമാണോ അല്ലയോ എന്ന് പരിശോധിക്കണം. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അത് സ്ഥിരീകരിക്കാനാണ് ശ്രമിക്കുന്നത്-പോലീസ് പറഞ്ഞു.
പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് ജനുവരി ഏഴിനാണ് ഗാംഗുലിക്ക് ഭീഷണിക്കത്ത് കിട്ടിയത്. കത്ത് കഴിഞ്ഞ ദിവസം ഗാംഗുലി പുറത്തുവിട്ടിരുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.
https://www.facebook.com/Malayalivartha


























