കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ സര്‍ജ്ജനെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

വിവാഹത്തിന് മുന്‍പ് കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ പ്ലാസ്റ്റിക് സര്‍ജ്ജന്മാരെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപോര്‍ട്ട്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള നിരവധി യുവതികളാണ് 40 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ശസ്ത്രക്രിയക്ക് വിധേയരാകാനെത്തുന്നത്
വിവാഹജീവിതത്തിന്റെ ആരംഭത്തില്‍ കന്യാചര്‍മ്മത്തിന് വന്‍ പ്രാധാന്യമാണ് ഭൂരിഭാഗം സ്ത്രീകളും നല്‍കുന്നത്. എത്ര പുരോഗമന വാദിയാണെങ്കിലും തന്റെ ഭാര്യ കന്യകയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വരന്മാരെന്നും ഇവര്‍ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha


























