കമല്‍ഹാസനു പിന്നാലെ ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന ആവശ്യവുമായി തമിഴ് താരങ്ങള്‍ ഒന്നടങ്കം രംഗത്ത്

കമല്‍ഹാസനു പിന്നാലെ ജെല്ലിക്കെട്ട് നിരോധനം നീക്കാനായി തമിഴ് ചലച്ചിത്ര താരങ്ങള്‍ ഒന്നടങ്കം രംഗത്ത്. ചിമ്പുവും വിജയ് സേതുപതിയും ഇക്കാര്യം ആവശ്യപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ജെല്ലിക്കെട്ട് നിരോധനം എത്രയും വേഗം നീക്കണമെന്ന് വിജയും ധനുഷും ശിവകാര്‍ത്തികേയനും ട്വിറ്ററില്‍ കുറിച്ചു.
ജെല്ലിക്കെട്ട് നിരോധനത്തിലൂടെ തമിഴ് ജനതയെ അപമാനിയ്ക്കുകയാണ് ചെയ്തത് എന്നാണ് ചിമ്പുവിന്റെ അഭിപ്രായം. തമിഴകത്തിന്റെ പാരമ്പര്യവും സംസ്‌ക്കാരവുമാണ് ജെല്ലിക്കെട്ട്. ഇതിലൂടെ കാളകളെ ഉപദ്രവിയ്ക്കുകയല്ല, പരിപാലിയ്ക്കുകയാണ് ചെയ്യുന്നത്. ഇതു മനസിലാക്കാതെയാണ് ഒരു കൂട്ടം ആളുകള്‍ ജെല്ലിക്കെട്ടിനെതിരെ രംഗത്തിറങ്ങുന്നത്. ജെല്ലിക്കെട്ട് നിരോധനം നീക്കാന്‍ വായ് മൂടി കെട്ടി സമരത്തിനിറങ്ങുമെന്നും ചിമ്പു പ്രഖ്യാപിച്ചു.
ഇതിനു പിന്നാലെ ജെല്ലിക്കെട്ടിനായി വിജയ് സേതുപതിയും രംഗത്തെത്തി. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തമിഴകത്ത് അരങ്ങേറുന്ന സമരത്തിന് വിജയ് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. എത്രയും വേഗം നിരോധനം നീക്കാനാകുമോ അത്രയും പെട്ടെന്ന് വേണമെന്ന് ധനുഷും ശിവകാര്‍ത്തികേയനും ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























