സ്വന്തം ഫോട്ടോ പതിക്കാന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ 2017 ലെ കലണ്ടറിലും ഡയറിയിലുമാണ് ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള വര്‍ഷങ്ങളില്‍ ഗാന്ധിജി ചര്‍ക്കയ്ക്കു മുമ്പിലിരിക്കുന്ന ചിത്രങ്ങളാണ് ഈ കലണ്ടറിലും ഡയറിയിലും നല്‍കിയിരുന്നത്. എന്നാല്‍ ഇപ്രാവശ്യം അത് ഒഴിവാക്കി മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ചര്‍ക്കയുടെയും കൈത്തറിയുടെയും വില രാജ്യത്തെ മനസ്സിലാക്കിക്കൊടുത്ത ചിത്രത്തിനു പകരം അത്യാധുനിക ചര്‍ക്കയ്ക്കു മുന്നില്‍ കോട്ടും പൈജാമയും ധരിച്ചാണ് മോഡിയുടെ ചിത്രം.
ഗാന്ധിജിയെ ഒഴിവാക്കിയ മോഡിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കെവിഐസിയുടെ ആസ്ഥാനത്ത് ജീവനക്കാര്‍ കറുത്ത ബാനര്‍ ധരിച്ച് പ്രതിഷേധിച്ചു. എന്നാല്‍ ഗാന്ധിജിയുടെ മനശാസ്ത്രവും ആശയവും ആദര്‍ശവും ഉള്‍ക്കൊണ്ടാണ് ഖാദി ഉദ്യോഗ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കിയതില്‍ ചോദ്യമില്ലെന്നുമാണ് ചെയര്‍മാന്‍ വിനയ് കുമാര്‍ സെക്‌സേനയുടെ വാദം. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടറിലെ ഓരോ പേജിലും മോഡിയുടെ ചിത്രം കൊടുത്തത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha


























