മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്

മണിപ്പൂരിലെ ഇംഫാലില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ദേശീയ പാത 37ലുടെ സഞ്ചരിച്ചുകൊണ്ടിരുന്ന ടാങ്കറുകള്‍ക്കും ട്രക്കുകള്‍ക്കും നേരെയാണു ഭീകരര്‍ വെടിയുതിര്‍ത്തത്.
ഇംഫാലിലെ ലുക്ഹാംബില്‍വച്ചു തോക്കുധാരി വാഹനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദിനംപ്രതി 500ല്‍ അധികം ടാങ്കറുകളും ട്രക്കുകളും സഞ്ചരിക്കുന്ന ദേശീയ പാതയിലാണ് സംഭവമുണ്ടായിരിക്കുന്നതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























