നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കും

ബി.ജെ.പി വിട്ട മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചേക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയിലെ സ്ഥാനം, തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട മണ്ഡലം എന്നിവയെപ്പറ്റി ധാരണയിലെത്തിയതായാണ് സൂചന.
അതിനിടെ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ദു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























