പരീക്ഷയ്ക്കുള്ള പ്രവേശന കാര്‍ഡില്‍ പ്രശസ്ത നടിയുടെ അര്‍ധനഗ്‌ന ചിത്രം; ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥിനി

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ബിഎസ്സ്എസ്സ്‌സി) ഇന്റര്‍ മീഡിയേറ്റ് ലെവല്‍ പരീക്ഷയ്ക്കുള്ള പ്രവേശന കാര്‍ഡില്‍ നടിയുടെ അര്‍ധനഗ്‌ന ചിത്രം. തന്റെ പ്രവേശന കാര്‍ഡില്‍ നടിയുടെ അര്‍ധനഗ്‌ന ചിത്രം കണ്ട ഞെട്ടലിലാണ് പരീക്ഷയ്ക്കപേക്ഷിച്ച വിദ്യാര്‍ത്ഥിനി. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ബിഎസ്എസ്സി ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി പ്രസിദ്ധീകരിച്ച പ്രവേശന കാര്‍ഡിലാണ് ഞെട്ടിക്കുന്ന ചിത്രം. പരീക്ഷയ്ക്കപേക്ഷിച്ച വിദ്യാര്‍ത്ഥിനിയുടെ അതേ പേരിലുള്ള പ്രമുഖ നടിയുടെ അര്‍ധനഗ്‌ന ചിത്രമാണ് പ്രവേശന കാര്‍ഡിലുള്ളത്.
ബീഹാറിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് മറ്റൊരു ഉദാഹരണമാണിത്. മുന്‍പ് ഇവിടുത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഉന്നത റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന വിവരം പോലും ഇല്ലെന്നു തെളിഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. 2016ല്‍ സംസ്ഥാനത്ത് ആര്‍ട്‌സ് വിഭാഗത്തില്‍ മികച്ച മാര്‍ക്ക് നേടിയ റൂബി റായി അടിസ്ഥാന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇവര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്നതിനെ പ്രോടിജല്‍ സയന്‍സ് എന്ന് വിശേഷിപ്പിക്കുകയും ഇത് പാചകവുമായി ബന്ധപ്പെടുത്തി വിവരിക്കുകയും ചെയ്തിരുന്നു. ബീഹാര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കി ഈ പ്രവേശന കാര്‍ഡ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും അതത് കേന്ദ്രങ്ങളിലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനുകള്‍ പരീക്ഷ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളിലൊന്നും ഇത്തരത്തില്‍ യാതൊരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
https://www.facebook.com/Malayalivartha


























