2000 ത്തിന്റെ നോട്ട് ഉപയോഗിക്കൂ; ടോള്‍ ഒഴിവാക്കൂ

2000 ത്തിന്റെ നോട്ടിന് ഇനി ഡിമാന്‍ഡ് കൂടും. ടോള്‍ ഒഴിവാക്കാനുള്ള ഉപായമായാണ് ഡ്രൈവമാര്‍ ഈ ബുദ്ധിപ്രയോഗിക്കുന്നത്. കിഷ് അശോക് എന്ന ടെക്കിയാണ് യാത്രാവേളയില്‍ തനിക്കുണ്ടായ ഈ അനുഭവം ട്വിറ്ററില്‍ പങ്കുവച്ചത്. കാര്‍ ഒരു ടോള്‍ ബൂത്തിലെത്തിയപ്പോള്‍ ഡ്രൈവര്‍ 2000 രൂപയുടെ നോട്ട് നീട്ടി. എന്നാല്‍ ചില്ലറയില്ലാത്തതിനാല്‍ ടോള്‍ ഈടാക്കാതെ യാത്ര തുടരാന്‍ ടോള്‍ ബുത്ത് ഓപ്പറേറ്റര്‍ അനുവദിക്കുകയായിരുന്നു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ഡിസംബര്‍ 2 വരെ ടോള്‍ അടക്കമുള്ളവ പിരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകള്‍ വിപണിയില്‍ എത്തിയതോടെ ചില്ലറ ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ സധിക്കാത്ത പശ്ചാത്തലത്തിലാണ് ടോള്‍ ഒഴിവാക്കാന്‍ ടോള്‍ ബൂത്ത് ഓപ്പറേറ്റേഴ്‌സിനെ പ്രേരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























