ഇന്റര്‍നെറ്റ് കാളിങ് സൗകര്യം ഉടന്‍, നിരക്കുകള്‍ കുറയുമെന്ന് ട്രായ്; വാട്‌സ്ആപ്, സ്‌കൈപ്ല്‍ നിന്ന് സാധാരണ ഫോണുകളിലേക്കും വിളിക്കാം

ഇന്റര്‍നെറ്റ് അനുബന്ധ ഉപകരണത്തിലൂടെ സാധാരണ ടെലിഫോണുകളിലേക്കു വിളിക്കാനുള്ള സൗകര്യം ഒരുക്കുന്ന 'ഇന്റര്‍നെറ്റ് ടെലിഫണി' വൈകാതെ ഇന്ത്യയിലും ലഭ്യമാകും. ഇന്റര്‍നെറ്റ് ടെലിഫണി സംബന്ധിച്ച മാര്‍ഗരേഖ ഫെബ്രുവരിയില്‍ തയാറാകുമെന്നു ടെലികോം റെഗുലേറ്ററി അതോറിറ്റി അധ്യക്ഷന്‍ ആര്‍.എസ്. ശര്‍മ പറഞ്ഞു. ഇന്റര്‍നെറ്റ് ടെലിഫണി നിലവില്‍ വരുന്നതോടെ ഫോണ്‍ ചാര്‍ജുകള്‍ ഗണ്യമായി കുറയുമെന്നാണു വിലയിരുത്തല്‍.
ടെലികോം ലൈസന്‍സിന്റെ ഭാഗമായുള്ള കരാറില്‍ ഇന്റര്‍നെറ്റ് ടെലിഫണിക്കുള്ള സൗകര്യവുമുണ്ടെന്ന് ശര്‍മ പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച മാര്‍ഗരേഖ തയാറാക്കാന്‍ വൈകി. വിവിധ ടെലിഫോണ്‍ സേവനദാതാക്കളുമായുള്ള ചര്‍ച്ച കഴിഞ്ഞ വര്‍ഷം ജൂണില്‍ തുടങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് ടെലിഫണി സേവനം ഇന്ത്യയിലില്ല. നിലവില്‍ ഒരു ഇന്റര്‍നെറ്റ് സംവിധാനത്തില്‍ (മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ) നിന്ന് മറ്റൊരു ഇന്റര്‍നെറ്റ് സംവിധാനത്തിലേക്കു മാത്രമേ വിളിക്കാന്‍ കഴിയൂ. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയിലേക്കും വിളിക്കാം. വാട്‌സ്ആപ്, സ്‌കൈപ് തുടങ്ങിയ സംവിധാനങ്ങളില്‍ നിന്ന് സാധാരണ ടെലിഫോണ്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയിലേക്കും വിളിക്കാം. വിളിക്കുന്നയാളിന് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായാല്‍ മതി.
https://www.facebook.com/Malayalivartha


























