ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കാനാകില്ല എന്ന ഉത്തരവിന് പിന്നാലെ അതിനെ അനുകൂലിച്ച് ആര്‍.എസ്.എസ്

ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിഷേധിച്ചതിന് പിന്നാലെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആര്‍.എസ്.എസ്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണ്. മൃഗങ്ങളുമായുള്ള വിനോദമാണ് ജെല്ലിക്കെട്ട്. ജെല്ലിക്കെട്ടില്‍ മൃഗങ്ങളെ കൊല്ലുന്നില്ല എന്നും ആര്‍.എസ്.എസിന്റെ ഒരു നേതാവ് അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയാണ് സുപ്രീംകോടതി ജെല്ലിക്കെട്ടിനെതിരായ വിധി പുറപ്പിടുവിച്ചത്. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ജെല്ലിക്കെട്ടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ സുപ്രീംകോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























