ഗംഗാ നദിയില്‍ ബോട്ട് മുങ്ങി പതിനെട്ടോളം പേര്‍ മരിച്ചു

ഗംഗാ നദിയില്‍ നിന്നും നാല്‍പ്പതോളം യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് മുങ്ങി പതിനെട്ടോളം പേര്‍ മരിച്ചു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപടത്തില്‍ പരിക്ക് പറ്റിയവരെ പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച സ്ത്രീയുടെ ശവശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ യാത്രക്കാര്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ടോളം പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. അതിനിടെ, അപകടം അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിഥീഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























