എന്താണ് ഇവിടെ നടക്കുന്നത്? യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ബംഗളുരുവില്‍ അര്‍ദ്ധരാത്രി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. വിവേക് നഗറില്‍ യുവതിയുടെ താമസസ്ഥലത്ത് രണ്ടാഴ്ച മുമ്പാണ് സംഭവം. സോണി വേള്‍ഡ് ജങ്ഷനടുത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന യുവതിയെയാണ് അജ്ഞാതനായ ഒരാള്‍ തട്ടികൊണ്ട്‌പോകാന്‍ ശ്രമിച്ചത്. കോറമംഗലയിലെ ഒരു സ്വകാര്യ കന്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി താമസസ്ഥലത്തേക്കെത്തിയപ്പോള്‍ പിന്നാലെ വന്നയാള്‍കയറിപ്പിടിക്കുകയായിരുന്നു. കൈകൊണ്ട് വായ പൊത്തിപ്പിടിച്ച് തന്നെ തട്ടികൊണ്ടുപോകാനായിരുന്നു അപരിചിതനായ ആള്‍ ശ്രമിച്ചതെന്നെ പെണ്‍കുട്ടി പറഞ്ഞു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ താമസസ്ഥലത്തെ വളര്‍ത്തുനായ കുരക്കുന്ന ശബ്ദവും തുടര്‍ന്ന് അക്രമി ഇറങ്ങിയോടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബഹളം കേട്ടതിനെ തുടര്‍ന്ന് പേയിംഗ് ഗസ്റ്റിന്റെ ഉടമയും കുടുംബവും വന്ന് പുറത്തേക്കിറങ്ങി പരിശോധന നടത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
കെജി ഹള്ളിയില്‍ പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ ലൈംഗികമായി അപമാനിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജിംനേഷ്യത്തില്‍ നിന്ന് മടങ്ങുന്നതിനിടെ യുവതിടെയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ച കേസിലെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























