ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പ് ആമസോണ്‍ വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക്

മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പ് വില്‍പ്പനയ്ക്കുവച്ച ഓണ്‍ലൈന്‍ വ്യാപാര ശൃംഖല ആമസോണ്‍ വീണ്ടും. ആമസോണിന്റെ യുഎസ് സൈറ്റിലാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്‍പ്പനയ്ക്ക് വച്ചത്.
ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരികയായിരുന്നു. ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 16.99 യുഎസ് ഡോളര്‍ (ഏതാണ്ട് 1200 രൂപ) ആണ് ചെരുപ്പിന്റെ വിലയായി വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























