ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും തുടര്‍ച്ചയായി കനത്ത മൂടല്‍ മഞ്ഞ് രൂപപ്പെട്ടു. തലസ്ഥാനത്തും മറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ കാഴ്ച ദൂരപരിധി വളരെ കുറച്ച് മാത്രമായതിനാല്‍ മൂടല്‍ മഞ്ഞ് എല്ലാത്തരം ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയ്ക്ക് പുറമെ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് കാരണം 26 ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. ആറെണ്ണം പുനര്‍ക്രമീകരിച്ചിട്ടുണ്ട്. ഒരെണ്ണം റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ രാവിലെ നടത്തുന്ന പല വിമാന സര്‍വീസുകളും വൈകിയാകും യാത്ര തിരിക്കുന്നത്.
ഉയര്‍ന്ന പ്രദേശങ്ങളിലെ മഞ്ഞു വീഴ്ച്ചയും കടുത്തിട്ടുണ്ട്. ഷിംലയിലും കശ്മീരിലും അടക്കം പലയിടങ്ങളിലേയും മഞ്ഞ് വീഴ്ച്ച ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. യുഏഇയിലും കനത്ത മൂടല്‍ മഞ്ഞാണുള്ളത് കുടുത്ത ശീതക്കാറ്റും ഇവിടങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു.
https://www.facebook.com/Malayalivartha


























