Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

രാജ്യത്ത് ഫോണ്‍ സൗകര്യം പോലുമില്ലാത്ത 402 പൊലീസ് സ്റ്റേഷനുകള്‍;  വാഹനമില്ലാത്തവ 188 എണ്ണം

15 JANUARY 2017 01:43 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ക്രമസമാധാന നിലയില്‍ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലിസ് സേനയ്ക്ക് അടിസ്ഥാനസൗകര്യം പോലും നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ലെന്ന് കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ 400ല്‍ അധികം പോലിസ് സ്റ്റേഷനുകളിലും ടെലിഫോണ്‍ സൗകര്യമില്ലെന്നു പോലിസ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ബ്യൂറോ. കൂടാതെ മിക്ക സ്റ്റേഷനുകള്‍ക്കും സ്വന്തമായി വാഹനമില്ല. മാത്രമല്ല വയര്‍ലെസ് സൗകര്യമില്ലാത്ത സ്റ്റേഷനുകളും രാജ്യത്തുണ്ട്.

ഇന്ത്യയില്‍ ആകെയുള്ളത് 15,555 പോലിസ് സ്റ്റേഷനുകളാണ്. ഇത്രയും സ്റ്റേഷനുകളിലായി 22,80,691 പോലിസുകാര്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് 188 പോലിസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി ഒരു വാഹനം പോലുമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്.

402 സ്റ്റേഷനുകളില്‍ ടെലിഫോണ്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 134 സ്റ്റേഷനുകളിലെ പോലിസുകാര്‍ക്ക് വയര്‍ലെസ് സെറ്റുകളുമില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ മധ്യപ്രദേശാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെയുള്ള 111 സ്റ്റേഷനുകളിലും ടെലിഫോണ്‍ സൗകര്യമില്ല. മധ്യപ്രദേശിനു പിന്നിലുള്ളത് മേഘാലയയും മണിപ്പൂരുമാണ്. രണ്ടിടങ്ങളിലും 67 സ്റ്റേഷനുകളില്‍ ടെലിഫോണ്‍ കണക്ഷനില്ല. ഉത്തര്‍പ്രദേശില്‍ 51 സ്റ്റേഷനുകളിലും ടെലിഫോണില്ല.

രാജ്യത്തെ 10,014 സ്റ്റേഷനുകളും ഗ്രാമപരിധിയിലാണ്. നഗര പരിധിയില്‍ 5,025 സ്റ്റേഷനുകളുണ്ട്. മറ്റുള്ളവ റെയില്‍വേ പോലിസ് സ്റ്റേഷനുകളാണ്. കൂടുതല്‍ പോലിസ് വാഹനങ്ങളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 17,131 വാഹനങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടാമത് തമിഴ്നാടാണ് (15,926). 13,452 വാഹനങ്ങളുള്ള ഉത്തര്‍പ്രദേശിനാണ് മൂന്നാംസ്ഥാനം.

മാവോയിസ്റ്റ് ഭീഷണിയുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ടെലിഫോണ്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. കാരണം, പലപ്പോഴും മാവോയിസ്റ്റുകള്‍ ഇവിടെയുള്ള സ്റ്റേഷനുകളില്‍ നിന്നു വാഹനങ്ങളും വയല്‍ലെസ് സെറ്റുകളും തട്ടിയെടുക്കുന്നുണ്ട്. അതിനാല്‍ ടെലിഫോണ്‍ സൗകര്യമേര്‍പ്പെടുത്തിയാല്‍ ഇത് പോലിസിനു സഹായകമാവും.

22,80,691 പോലിസ് ഉദ്യോഗസ്ഥരുള്ള രാജ്യത്ത് ഇവര്‍ക്കു താമസസൗകര്യമൊരുക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ല. നിലവില്‍ 5,56,539 പോലിസുകാര്‍ക്കു മാത്രമേ കുടുംബ ക്വാര്‍ട്ടേഴ്സുള്ളൂ. 
നിലവില്‍ പോലിസുകാര്‍ക്ക് അമിത ജോലിയാണ് ചെയ്യേണ്ടിവരുന്നത്. തീവ്രവാദം, മാവോയിസ്റ്റ് ആക്രമണം, സൈബര്‍ കേസുകള്‍, വംശീയ ലഹളകള്‍ എന്നീ ഭീഷണികളെല്ലാം ഉണ്ടായിട്ടും 729 ആളുകള്‍ക്ക് ഒരു പോലിസ് എന്നതാണ് പല സംസ്ഥാനങ്ങളിലെയും കണക്ക്. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ 1,100 ആളുകള്‍ക്കു ഒരു പോലിസേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (42 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (55 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (10 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends